ആലപ്പുഴ : ഗുരു ധർമ്മപ്രചാരണസഭ കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക തീർത്ഥാടന പദയാത്രയും സമ്മേളനവും ചെറുകര കാവാലം 585ാം നമ്പർ സഭ യുണിറ്റ് ഗുരുക്ഷേത്രത്തിൽവച്ചു നടന്നു. ടി.ടി. സത്യദാസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി അംഗം ഡി.ശിശുപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ആർ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അശോകരാജൻ, എം.എസ്. ചന്ദ്രശേഖരൻ, മോഹൻദാസ്, അജിത കണ്ണൻ, ഹേമലത എന്നിവർ സംസാരിച്ചു. ഡി. രവീന്ദ്രൻ പലേടം സ്വാഗതവും പി.എസ്. സണ്ണി നന്ദിയും പറഞ്ഞു.