 
ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടറിന്റെ ലൈസൻസ് ലഭ്യമാക്കാൻ മോട്ടോർ വാഹന വകുപ്പും എ.ഡി.ആർ.എഫും ചേർന്ന് ആവിഷ്കരിച്ച പ്രതീക്ഷ പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ ആർ.ടി.ഒ പി.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു.
രജിസ്റ്റർ ചെയ്ത 30 പേരിലെ ആദ്യത്തെ 5 പേരിൽ ലേണേഴ്‌സ് ടെസ്റ്റ് പാസായവർക്ക് സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരവും ഏർപ്പെടുത്തി. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ പിന്തുണയും ഉണ്ടായിരുന്നു. എ.ഡി.ആർ.എഫ് ചീഫ് പേട്രൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബൃന്ദ സുനിൽ വിശിഷ്ടാതിഥി ആയിരുന്നു. റോട്ടറി പ്രസിഡന്റ് സുധി ദിവാകരൻ, എ.എൻ പുരം ശിവകുമാർ, ജോസി, സിറിയക്ക് എന്നിവർ സംസാരിച്ചു. ചിലവായ തുക അജിത്ത് കൃപാലയത്തിന് ആർ.ടി.ഒ നൽകി. പ്രദീപ് കൂട്ടാല സ്വാഗതവും എ.ഡി.ആർ.എഫ് ചീഫ് കോ ഓർഡിനേറ്റർ പ്രേംസായി ഹരിദാസ് നന്ദിയും പറഞ്ഞു.