s

തുറവൂർ: യൂ .ഡി.എഫ് ഭൂരിപക്ഷമുള്ള പട്ടണക്കാട് പഞ്ചായത്തിൽ രണ്ടര വർഷം വീതം രണ്ട് വനിതാഅംഗങ്ങൾ പ്രസിഡന്റ് പദത്തിലെത്തുമെന്നാണ് സൂചന. ആദ്യ ടേമിൽ സുജിതാ ദിലീപും പിന്നീട് ടി.എസ്.ജാസ്മിനും പ്രസിഡന്റ് സ്ഥാനം വഹിക്കും.. എം.കെ.ജയപാൽ വൈസ് പ്രസിഡന്റാവും .യു.ഡി.എഫിന് 9 സീറ്റുള്ള തുറവൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ മോളി രാജേന്ദ്രൻ പ്രസിഡന്റും സി.ഒ ജോർജ് വൈസ് പ്രസിഡന്റുമാവും. എൽ.ഡി.എഫ് ഭരണ തുടർച്ച നേടിയ കുത്തിയതോട് പഞ്ചായത്തിൽ സി.പി.എമ്മിലെ എം.ജി.രാജേശ്വരി പ്രസിഡന്റാവും .വൈസ് പ്രസിഡൻറായി പി.പി.പ്രതീഷിനെയാണ് പരിഗണിക്കുന്നത്.