തുറവൂർ: എൻ.ഡി.എ ഏറ്റവും കൂടുതൽ സീറ്റ് നേടിയ കോടംതുരുത്ത് പഞ്ചായത്തിൽ രാഷ്ട്രീയ നാടകം ഒന്നും നടന്നില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി ഭരണത്തിലെത്തും. പ്രസിഡൻറ് സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ആകെയുള്ള 15 സീറ്റിൽ 7 സീറ്റാണ് എൻ.ഡി.എയ്ക്കുള്ളത് . 15-ാം വാർഡിൽ നിന്നുംം വിജയിച്ച ബിനീഷ് ഇല്ലിക്കൽ ആണ് ബി.ജെ.പി.യുടെ പ്രസിഡൻറ് സ്ഥാനാർത്ഥി. വൈസ് പ്രസിഡൻറായി ആശാ ഷാബു, ശ്രീരജ്ഞിനി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. 5 സീറ്റ്നേടിയ യു.ഡി.എഫിൽ നിന്ന് പ്രസിഡൻറ് സ്ഥാനത്തേക്ക് വി.ജി. ജയകുമാറും വൈസ് പ്രസിഡന്റായി അംബികാ ബാബുവുമാണ് മത്സരിക്കുന്നത്. 3 സീറ്റുള്ള എൽ .ഡി .എഫ് വോട്ടെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.എൽ.ഡി.എഫ് പിന്തുണച്ചാൽ യു.ഡി.എഫിനാകും ഭരണം.