
മാന്നാർ : കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ചെന്നിത്തല പനമ്പിലാവിൽ ദേവീപ്രസാദത്തിൽ വീട്ടിൽ കെ.പരമേശ്വരൻ (70) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ മാന്നാർ - തട്ടാരമ്പലം റോഡിൽ ചെന്നിത്തല ശാസ്താം പടിയിൽ വച്ചായിരുന്നു അപകടം. പരമേശ്വരൻ ബൈക്കിൽ ചെട്ടികുളങ്ങരയിലേക്കു പോകവേ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരമേശ്വരൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: തുളസി. മക്കൾ : പ്രീത് കുമാർ, പ്രിയാകുമാരി. മരുമക്കൾ : വിമൽകുമാർ, സുകന്യ .സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.