photo

ചേർത്തല:ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചേർത്തല നഗരസഭ 28-ാം വാർഡിൽ പാലയ്ക്കൽ ജോർജ്ജിന്റെ മകൻ അരുൺ ജോർജ് (27) ആണ് മരിച്ചത്.

ദേശീയപാതയിൽ വളവനാട് ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 11നായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ, സുഹൃത്ത് തിരുവനന്തപുരത്ത് നിന്ന് ബസിൽ കൊടുത്തയച്ച രേഖകൾ വാങ്ങുന്നതിനായി ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം ഇന്നുച്ചയ്ക്ക് 3ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.മാതാവ്:ആനിയമ്മ.സഹോദരി: അമിത ജോർജ്.