ചാരുംമൂട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ാം ജന്മദിനാചരണം നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് കോൺഗ്രസ് ഭവനിൽ നടന്നു. കെ.പി.സി.സി ജനറൽ സെകട്ടറി കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ജി.ഹരി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ കെ ഷാജു. ജി വേണു. കെ.സാദിഖ് അലി ഖാൻ, രാജൻ പൈനുംമൂട്, എൻ.കുമാര ദാസ്, കെ. എ എബ്രഹാംകുട്ടി, പി. രഘു , എസ്.രാജൻ പിള്ള, എസ് സാദിഖ്, സുരേഷ് കൃപ, അബ്ദുൽ ജബ്ബാർ, എം.ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.