 
ആലപ്പുഴ : പുന്നപ്ര ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മണ്ഡലഭജന സമർപ്പണത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തംഗം ബിബി വിദ്യാനന്ദൻ, ഗ്രാമപഞ്ചായത്തംഗം അർജുൻ അനിരുദ്ധൻ എന്നിവർക്ക് സ്വീകരണം നൽകി. പെൻസിൽ ഡ്രായിംഗിൽ ഇന്ത്യ ബുക്ക്സ് ഒഫ് റെക്കാഡിന്റെ ബഹുമതി നേടിയ ഉദയസൂര്യനെ അനുമോദിച്ചു. ശ്രീനാരായണ സമിതി പ്രസിഡന്റ് സി.ധനപാലൻ, സെക്രട്ടറി സിണദേവരാജൻ, വർക്കിംഗ് പ്രസിഡന്റ് എൻ.ജെ.സിജി എന്നിവർ പങ്കെടുത്തു.