ആലപ്പുഴ: പുതുതായി രജിസ്റ്റർ ചെയ്ത കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്ര ഭക്തജന സമിതിയുടെ പേരിൽ കിടങ്ങാംപറമ്പ് സ്റ്റാച്യുവിന് സമീപം സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് സാമൂഹ്യ വിരുദ്ധർ എടുത്തുമാറ്റിയതായി പരാതി. സംഘടനയെ അട്ടിമറിക്കണമെന്ന് ലക്ഷ്യമിടുന്നവരാണ് പ്രവൃത്തിക്ക് പിന്നിലെന്ന് ഭാരവാഹികൾ ആരോപിച്ചു. ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി.