ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് സംഘടിപ്പിക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോഴ്സിൽ പങ്കെടുക്കാം. നാല് ദിവസം ദൈർഘ്യമുള്ള രണ്ട് സെഷനുകളായാണ് ക്ലാസ് . ആലപ്പുഴ വിംഗ്സ് ട്രെയിനേഴ്സ് അക്കാഡമിയിൽ വെച്ചാണ് പരിശീലനം. ന്യൂനപക്ഷ വിഭാഗക്കാർക്ക് മുൻഗണനയുണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ഫോൺ:6282427152, 9447232512