ആലപ്പുഴ : സ്വാമി ശ്രീനാരായണാനന്ദയുടെ പേരിൽ ആലപ്പുഴ മാജിക് വിഷനും കുട്ടനാട് പൗരാവലിയും ചേർന്ന് ഏർപ്പെടുത്തിയ പുരസ്കാരത്തിന് വിവിധ മേഖലകളിൽ നിന്നുള്ള 9 പേർ അർഹരായി. ഇന്നലെ മങ്കൊമ്പ് തെക്കേക്കര വിസ്മയഭവനു സമീപം സംഘടിപ്പിച്ച ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. മാജിക്ക് മേഖലയിൽ നിന്നും സുനിൽ റാവൽ ഗുജറാത്ത്, മാനേഷാൻ ഒഡീഷ, രാജൻ ബാംഗ്ലൂർ എന്നിവർക്കാണ് അവാർഡ് നൽകിയത്.ഗായകൻ മനോജ് ബാബു, സാമൂഹിക പ്രവർത്തകനും അഭിനേതാവുമായ ബിജു സെബാസ്റ്റ്യൻ, ചെറുപ്രായത്തിൽ തന്നെ ശില്പ, ചിത്രകലാരംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ രഞ്ചു രതീഷ്, രാഹുൽ മങ്കൊമ്പ് എന്നിവർക്കും അവാർഡുകൾ നൽകി. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചൈതന്യ, അർച്ചന എന്നിവർക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജലജകുമാരി, കൊച്ചുറാണി ബാബു എന്നിവർ മുഖ്യാതിഥികളായി. മജീഷ്യൻ മനു മങ്കൊമ്പ് , ടി.എസ്. പ്രദീപ് കുമാർ, വി,.ആർ.വിനോദ് എന്നിവർ സംസാരിച്ചു.