ആലപ്പുഴ : കുട്ടനാട്ടിൽ മങ്കൊമ്പ് ആസ്ഥാനമായി ശ്രീനാരായണ സ്മാരക ട്രസ്റ്റിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ബാങ്കേഴ്സ് എന്ന സ്ഥാപനത്തി​ലെ നിക്ഷേപ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് യൂണിയൻ അധികാരികളോട് ആവശ്യപ്പെട്ടു. ജില്ലയിലും പുറത്തുമായി 13 ബ്രാഞ്ചുകൾ പ്രവർത്തിക്കുകയും ഓരോ ബ്രാഞ്ചിലും നിരവധി പേരിൽ നിന്നും കോടിക്കണക്കിന് രൂപ നിക്ഷേപമായി വാങ്ങുകയും ചെയ്തു. ഇപ്പോൾ മങ്കൊമ്പ്, കാവാലം തട്ടാശ്ശേരി, എടത്വാ, കൃഷ്ണപുരം നാരകത്ര , , പുളിങ്കുന്ന് കണ്ണാടി, പുളിംങ്കുന്ന് കായൽപുറം തുടങ്ങിയ ശാഖകൾ പൂട്ടി. നിരവധി നിക്ഷേപകർക്ക് പണം ലഭിക്കാതെ വന്നതിനെ കുറിച്ച് അന്വേഷിച്ച് നടപടി​ സ്വീകരി​ക്കണമെന്ന് യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ ചെയർമാൻ പി​.വി​.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി​.ഓമനക്കുട്ടൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി അംഗങ്ങളായ എ.കെ.ഗോപിദാസ്, അഡ്വ.എസ്.അജേഷ് കുമാർ ,എം.പി​. പ്രമോദ്, ടി​.എസ്. പ്രദീപ് കുമാർ , കെ.കെ.പൊന്നപ്പൻ , പി​.ബി​.ദിലീപ് എന്നിവർ പങ്കെടുത്തു