ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ കൗൺസിലർമാരായ ചെറുതന ഗ്രാമ പഞ്ചായത്തംഗമായി തി​രഞ്ഞെടുക്കപ്പെട്ടടി​. മുരളിക്കും കുമാരപുരം ഗ്രാമപഞ്ചായത്ത് അംഗമായി തി​രഞ്ഞെടുക്കപ്പെട്ട കെ. സുധീറിനും സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് കെ .അശോക പണിക്കർ അധ്യക്ഷത വഹിച്ചു .എസ്. എൻ. ഡി. പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി. സുഭാഷ് ,യോഗം ഡയറക്ടർമാരായ പ്രൊഫ. സി.എം. ലോഹിതൻ, ഡോ.ബി .സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി .ശ്രീധരൻ, പൂപ്പള്ളി മുരളി, പി. എസ്. അശോക് കുമാർ, ഡി.ഷിബു എന്നിവർ സംസാരിച്ചു. റ്റി. മുരളി, കെ. സുധീർ എന്നിവർ സ്വീകരണത്തിന് മറുപടി പറഞ്ഞു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ.. രാജേഷ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം. സോമൻ നന്ദിയും പറഞ്ഞു