 
മാവേലിക്കര: നഗരസഭാ ചെയർമാൻ കെ.വി ശ്രീകുമാറിന്റെ ആദ്യ ഔദ്യോഗിക സന്ദർശനം പഠിച്ച സ്കൂളിൽ. രാവിലെ നഗരസഭാ ഓഫീസിലെത്തി ചാർജെടുത്ത അദ്ദേഹം 2 മണി വരെ സന്ദർശകരെ കാണുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് മൂന്നിന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്ത ശേഷം 4ന് വീണ്ടും നഗരസഭയിലെത്തി. അവിടെ നിന്ന് താൻ പഠിച്ച ഗവ.ടി.ടി.ഐ സന്ദർശിക്കാൻ സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലെ കൗൺസിലർമാരായ നഗരസഭാ വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ്, അനിവർഗീസ് എന്നിവരോടൊപ്പം എത്തി. സ്കൂൾ പ്രിൻസിപ്പലിനോടും അദ്ധ്യാപകരോടും സ്ഥിതിഗതികൾ വിലയിരുത്തി ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളും കാടുപിടിച്ച പരിസരങ്ങളും നേരിട്ട് കണ്ട് മനസിലാക്കി. സ്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ചെയർമാൻ അറിയിച്ചു.