indu
ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ശാന്തിഭവനിലെ അന്തേവാസികൾക്ക് ചെയർപേഴ്സൺ ഇന്ദുവിനോദിന്റെ നേതൃത്വത്തിൽ ഭക്ഷണം വിളമ്പുന്നു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, കൗൺസിലർ ബി.നസീർ എന്നിവർ സമീപം

ആലപ്പുഴ : ആലപ്പുഴ നഗരസഭാദ്ധ്യക്ഷ ഇന്ദു വിനോദിന്റെ ആദ്യ ദിനാരംഭം നഗരസഭയുടെ കീഴിലുള്ള ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം. ഇവർക്ക് ഭക്ഷണം വിളമ്പിയ ശേഷം ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് ചെയർപേഴ്സണും വൈസ് ചെയർമാൻ പി.എസ്.എം ഹുസൈനും മടങ്ങിയത്.
വലിയകുളം വാർഡ് കൗൺസിലർ ബി.നസീറും ഒപ്പമുണ്ടായിരുന്നു.