ചേർത്തല:സർക്കാർ പോളിടെക്നിക് കോളേജിൽ ലക്ചറർ(ഇലക്ട്രിക്കൽ) തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനായി 31ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.ബി.ടെക് ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സാണ് യോഗ്യത.എം.ടെക്,പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം.യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്,വയസ്,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,ബയോഡേറ്റ തുടങ്ങിയ രേഖകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.