ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി. കെ. എം. എം. കോളേജിലെ വെർച്ച്വൽ സപ്തദിന ക്യാമ്പ് ഹോപ് 2020 സമാപിച്ചു. പ്രിൻസിപ്പൽ, ഡോ.വിനോദ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം ലിഡ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ പ്രീത എം വി .സ്വാഗതവും വോളന്റി​യർ ലീഡർ കശ്യപ് കൃഷ്ണദാസ് നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ കെ.വി ലേഖ, ആർ മിനി, സീന. വി എന്നിവർ സംസാരിച്ചു. ആറു ദിവസങ്ങളിലായി ഹരിപ്പാട് മുതൽ കരുനാഗപ്പള്ളി മുതൽ ഹരിപ്പാട് വരെയുള്ള 100 ബസ് സ്റ്റോപ്പുകൾ ശുചിയാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കോളേജിന്റെ രണ്ടു ബസ് സ്റ്റോപ്പുകൾ ശുദ്ധീകരിച്ച് തണൽമരം നട്ടാണ് യജ്ഞം ആരംഭിച്ചു. കരുവാറ്റ, മുട്ടം, ഓച്ചിറ, കായംകുളം ബസ്സ് സ്റ്റോപ്പുകൾ തുടങ്ങി നിരവധി കാത്തിരിപ്പു കേന്ദ്രങ്ങളാണ് കുട്ടികൾ ശുചിയാക്കിയത്. കാത്തിരിപ്പു കേന്ദ്രങ്ങൾ ഭംഗിയാക്കുന്നതിനോടൊപ്പം വായനാ സൗകര്യവുമൊരുക്കി സാനിറ്റൈസറും നൽകി. ഇതു കൂടാതെ വോളന്റി​യർമാർ ജല സാക്ഷരത, കൊവിഡ് സർവേകളും നടത്തി.