തുറവൂർ: ബി.ജെ.പിയ്ക്ക് മുൻതൂക്കമുള്ള കോടംതുരുത്ത് പഞ്ചായത്തിൽ 12 -ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി.യിലെ അഖില രാജൻ വൈസ് പ്രസിഡന്റാവും. എൽ.ഡി.എഫ് ഭരണ തുടർച്ച നേടിയ അരൂർ പഞ്ചായത്തിൽ സി.പി.ഐയിലെ എം. പി.ബിജു വൈസ് പ്രസിഡന്റാവും. നാലാം വാർഡിൽ നിന്നാണ് ബിജു തിരഞ്ഞെടുക്കപ്പെട്ടത്. അരൂർ പഞ്ചായത്തിൽ സി.പി.ഐയ്ക്ക് 4 സീറ്റാണുള്ളത്