ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസി​ഡന്റായി​ സി.പി. എമ്മി​ലെ അഡ്വ.ഷീബാ രാകേഷും വൈസ് പ്രസി​ഡന്റായി​ സി.പി.എമ്മി​ലെ ബിബി വിദ്യാനന്ദനും ഇന്നലെ സത്യപ്രതി​ഞ്ജ ചെയ്ത് അധി​കാരമേറ്റു. ഇന്നലെ വി​വി​ധ ഗ്രാമ പഞ്ചായത്തുകളി​ൽ ചുമതലയേറ്റെടുത്തവർ. പുന്നപ്ര വടക്ക് സജിതാ സതീശൻ (പ്രസിഡന്റ്, സി.പി.എം), എ. പി.സരിത (വൈസ് പ്രസിഡന്റ്, സി.പി.എം). പുന്നപ്ര തെക്ക് : പി.ജി.സൈറസ് (പ്രസിഡന്റ്, സി.പി.എം) , സുധർമ്മ ഭുവനചന്ദ്രൻ (വൈസ് പ്രസിഡന്റ്, സി.പി.എം). അമ്പലപ്പുഴ വടക്ക് : എസ്.ഹാരിസ് (പ്രസിഡന്റ്, സി.പി.എം), പി.എം ദീപ (വൈസ് പ്രസിഡന്റ്). അമ്പലപ്പുഴ തെക്ക് : കെ.കവിത (പ്രസിഡന്റ്, സി.പി.ഐ), പി.രമേശൻ (വൈസ് പ്രസിഡന്റ്, സി.പി.എം), പുറക്കാട് : എ.എസ്.സുദർശനൻ (പ്രസിഡന്റ്,സി.പി.എം) ,വി.എസ്.മായാദേവി (വൈസ് പ്രസിഡന്റ്, സി.പി.എം).

അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റു സ്ഥാനത്തേക്കു മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി മനോജിന് 6 വോട്ട് കിട്ടേണ്ട സ്ഥാനത്ത് 5 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.ഒരു ബിജെപി അംഗം വോട്ട് അസാധുവാക്കിയതാണ് ഒരു വോട്ട് കുറയാൻ കാരണമായത്.

സി.പി.എം ജില്ലാ കമ്മിറ്റിയംഗം എച്ച് സലാം, ഏരിയ ആക്ടിംഗ് സെക്രട്ടറി സി.ഷാംജി, ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.മോഹൻകുമാർ, എൻ.പി.വിദ്യാനന്ദൻ, കെ.അശോകൻ, ജി. ഷിബു, എ.രമണൻ, എസ്.ശ്രീകുമാർ, ബി.അൻസാരി, ഡി.അശോക് കുമാർ, കെ.ജഗദീശൻ, ഡി.ദിലീഷ്, ഇ.കെ. ജയൻ, വി.സി മധു, സി.വാമദേവൻ, പി.എച്ച്.ബാബു, എൽ ജെ ഡി നേതാവ് മുജീബ് റഹ്മാൻ, എ.പി ഗുരുലാൽ, എം രഘു, അഡ്വ.ശ്രീകുമാർ. അനീഷ് പുറക്കാട് ,സലാം അമ്പലപ്പുഴ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തു. വിവിധ പഞ്ചായത്തു കേന്ദ്രങ്ങളിൽ എൽ.ഡി.എഫിന്റെ നേത്യത്വത്തിൽ പ്രവർത്തകർ ആഹ്ളാദ പ്രകടനവും നടത്തി.