s

ആലപ്പുഴ: ഒന്നിനു പിന്നാലെ പലതായിവന്ന ദുരിതങ്ങളും ദുരന്തങ്ങളും പൊറുതിമുട്ടിച്ച ഒരു വർഷത്തിനാണ് ഇന്നത്തെ പകലിരവോടെ അറുതിയാവുന്നത്.

ലോകത്തിനു മേൽ ഭീതി വിതച്ച കൊവിഡ് ജില്ലയിലും പേടിസ്വപ്നമായി. വികസന, തൊഴിൽ മേഖലകളെ തളർത്തിയ കൊവിഡ് ജില്ലയിലെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നായ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായപ്പോൾ നെൽകൃഷി മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ടായില്ല. കൊവിഡ് സ്ഥിരീകരിച്ച, രാജ്യത്തെ രണ്ടാമത്തെയാൾ ജില്ലക്കാരനായിരുന്നു. രോഗമുക്തി നേടിയ ആദ്യത്തെ രോഗിയും ജില്ലക്കാരനായിരുന്നു. ജില്ലയിൽ 60,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ചികിത്സയിലുള്ളവരുടെ എണ്ണം 4000ൽ താഴെയാണ്. ഔദ്യോഗിക കണക്കനുസരിച്ച് 245 പേരുടെ ജീവനാണ് കൊവിഡ് തട്ടിയെടുത്തത്.

2020 ജനുവരി ഒന്നു മുതൽ നവംബർ 30 വരെ ജില്ലയിൽ 2250 റോഡപകടങ്ങളിൽ 215 പേരുടെ ജീവൻ പൊലിഞ്ഞപ്പോൾ 1849 പേർക്ക് ഗുരുതരമായും 673 പേർക്ക് ചെറിയ തരത്തിലും പരിക്ക് പറ്റി. ആയിരത്തിലധികം ഹൗസ് ബോട്ടുകൾ കഴിഞ്ഞ എട്ടുമാസമായി നിശ്ചലമായിരുന്നു. ഇത് ആലപ്പുഴയിലെ ടൂറിസം മേഖലയിൽ വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പരമ്പരാഗത തൊഴിൽ മേഖലയായ കയർ-മത്സ്യ മേഖലയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചു.

നേട്ടങ്ങളുടെയും അപകടങ്ങളുടെയും ആപൽക്കരവുമായ ഒരു പ്രത്യേക വർഷമായി 2020നെ കാണണം. മനുഷ്യന്റെ ജീവത ശൈലിയിൽ വലിയമാറ്റം ഉണ്ടാക്കാൻ കഴിഞ്ഞ വർഷമായിരുന്നു.

കല്ലേലി രാഘവൻ പിള്ള, സാംസ്കാരിക നായകൻ

"2019ൽ പ്രകടമായ കൊവിഡ് 2020 വർഷത്തെ പൂർണമായും കീഴടക്കി. ആർഭാടങ്ങളും ആഡംബരങ്ങളം ഉൾപ്പെടെയുള്ള ദോഷവശങ്ങളെ നിയന്ത്രി​ച്ച് മനുഷ്യ ജീവിതത്തിൽ പോസിറ്റീവായ ഒരു ശൈലി ചിട്ടപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

എസ്.നാഗദാസ്, മണ്ണാറശാല ഇല്ലം(നഗരസഭ കൗൺസിലർ ഹരിപ്പാട്)