samaram

ആലപ്പുഴ : ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രാമങ്കരിയിൽ 21 ദിവസമായി നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ പന്തലിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ സമ്മേളനം കുട്ടനാട് കർഷക സംഘം പ്രസിഡന്റ് ജോസ് ജോൺ വെങ്ങാന്തറ ഉദ്ഘാടനം ചെയ്തു.വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി.രാജീവ്, കൈനകരി വികസന സമിതി ചെയർമാൻ ബി.കെ വിനോദ് ,സെക്രട്ടറി മോൻസി ജോസഫ്, അഖിലേന്ത്യാ കർഷക- ഖേദ് മസ്ദൂർ സംഘ് നേതാവ് കെ.സദാനന്ദൻ, ഐക്യദാർഢ്യ സമിതി ചെയർമാൻ പി.ആർ.സതീശൻ ,പെഡൽ ഫ്രണ്ട് കേരള സൈക്കിൾ റാലി കൺവീനർ മൺസൂൺ എന്നിവർ പ്രസംഗിച്ചു.കെ.ബിമൽജി അദ്ധ്യക്ഷത വഹിച്ചു.