
ആലപ്പുഴ : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങൾക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു അറിയിച്ചു. അഡീഷണൽ എസ്.പി എൻ.രാജന്റെ നേതൃത്വത്തിൽ നാല് ഡിവൈ.എസ്.പി മാർ ഉൾപ്പടെ 900 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
* നിരത്തുകളിലും പ്രധാന സ്ഥലങ്ങളിലും ആഘോഷം അനുവദിക്കില്ല
* 148 കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും
*പട്രോളിംഗ് ശക്തമാക്കും
* ഇന്ന് വൈകിട്ട് അറ് മുതൽ നാളെ പുലർച്ചെ ആറ് വരെയാണ് പരിശോധന
* നിയമലംഘനം കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും
* കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും
* ബീച്ചിൽ പ്രവേശനം രാത്രി 9 മണി വരെ മാത്രം
* ബാറുകളുടെ പ്രവർത്തനം രാത്രി 9 മണി വരെ
* ഹരിത പടക്കങ്ങൾക്ക് മാത്രം അനുമതി
* പടക്കം പൊട്ടിക്കാൻ അനുവാദം ഇന്ന് രാത്രി 11.55 മുതൽ 12.30 വരെ