
അമ്പലപ്പുഴ: തീപ്പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 10ാം വാർഡ്, തോട്ടപ്പള്ളി മാളിക പടിഞ്ഞാറേതിൽ മുഹമ്മദ് തയ്യിബ് കുഞ്ഞിന്റെ ഭാര്യ സൗദത്ത് (49) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊള്ളലേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മക്കൾ : താഹിറ, ഷിഹാബ്, സാദിഖ്. മരുമക്കൾ : അസീം, രഹന, നീനു.