ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ഇക്കുറിയും എൽ.ഡി.എഫ് ഭരിക്കും. 13 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലായി​രുന്നു. എൽ.ഡി.എഫ് 5 ബി.ജെ.പി 4 യു.ഡി.എഫ് 1 സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒടുവിൽ ഒൻപതാം വാർഡിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി വിജയിച്ച ഗിരിജാ ഭായിയുടെ പിന്തുണയോടെയാണ് എൽഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചത്. ആദ്യ നാല് വർഷം ഗിരിജ ഭായിയാണ് പ്രസിഡന്റ് . തുടർന്നുള്ള ഒരു വർഷം വൈസ് പ്രസിഡന്റ് ആയ സി.പി.എമ്മിലെ അമ്പിളി പ്രസിഡന്റാകും.