 
മാവേലിക്കര: ബ്ലോക്ക് പഞ്ചായത്തിലും തെക്കേക്കര, ചെട്ടികുളങ്ങര, ഭരണിക്കാവ്, തഴക്കര പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണസമിതികൾ അധികാരത്തിൽ വന്നു. മാവേലിക്കര ബ്ലോക്കിൽ പ്രസിഡന്റായി ഈരേഴ വടക്ക് ഡിവിഷനിൽ നിന്ന് വിജയിച്ച ഇന്ദിരാദാസ് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നിത്തല ഡിവിഷനിൽ നിന്നുള്ള ടി.സുകുമാരി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു.
തെക്കേക്കര പഞ്ചയാത്തിൽ പുത്തൻകുളങ്ങര വാർഡിൽ നിന്ന് വിജയിച്ച ഡോ.കെ.മോഹൻകുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി തടത്തിലാൽ വാർഡിൽ നിന്ന് വിജിയിച്ച മിനി ദേവരാജൻ തിരഞ്ഞെടുക്കപ്പെട്ടു.
ചെട്ടികുളങ്ങരയിൽ 12ാം വാർഡിൽ നിന്ന് വിജയിച്ച മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലളിത ശശിധരൻ തിരഞ്ഞടുക്കപ്പെട്ടു
ഭരണിക്കാവിൽ 11ാം വാർഡിൽ നിന്നുള്ള കെ.ദീപ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ്.പി മാത്യുവാണ് വൈസ് പ്രസിഡന്റ്. എ.തമ്പി പേര് നിർദ്ദേശിച്ചു. ശശിധരൻ നായർ പിന്താങ്ങി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.
തഴക്കരയിൽ 18ാം വാർഡിൽ നിന്നുള്ള സ്വതന്ത്ര ഷീബ സതീഷ് എൽ.ഡി.എഫ് പിന്തുണയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ അംബിക സത്യനേശൻ തിരഞ്ഞെടുക്കപ്പെട്ടു. ഗോകുൽ രംഗൻ പേര് നിർദ്ദേശിച്ചു. സുജാത ഗോപാലകൃഷ്ണൻ പിന്താങ്ങി. സ്വതന്ത്രയായി വിജയിച്ച രമ്യ സുനിലും കോൺഗ്രസ് അംഗങ്ങളും വോട്ടെടുപ്പുകളിൽ നിന്ന് വിട്ടുനിന്നു.