ഹരിപ്പാട്: ചെറുതന ഗ്രാമ പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തി​രഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫിന്. കോൺഗ്രസിലെ എബി മാത്യുവാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ പത്മജാ മധുവിനാണ് നറുക്കു വീണത്. 13 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ ഇടതു വലതു മുന്നണികൾക്ക് അഞ്ച് സീറ്റുകൾ വീതമാണ് ലഭിച്ചത്. ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചു. തിരഞ്ഞെടുപ്പിൽ ബി.ജെ.പി ആരെയും പിന്തുണയ്ക്കാതെ വന്നതോടെയാണ് നറുക്കെടുപ്പ് തീരുമാനിച്ചത്.