പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തിൽ പ്രസിഡന്റായി കോൺഗ്രസിലെ വി.എ.മുഹമ്മദ് കുട്ടി അഷറഫ്, വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ ആഗി ജോസ് എന്നിവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

പാണാവള്ളി പഞ്ചായത്തിൽ പ്രസിഡന്റായി സി.പി.എമ്മിലെ ധന്യ സന്തോഷ്, വൈസ് പ്രസിഡന്റായി സി.പി.ഐ യിലെ എസ്. ജയകുമാർ എന്നിവരും പെരുമ്പളം പഞ്ചായത്തിൽ പ്രസിഡന്റായി സി.പി.എമ്മിലെ വി.വി. ആശയും വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ ഡി.ദിനീഷും ചുമതലയേറ്റു.

തൈക്കാട്ടുശേരി പഞ്ചായത്തിൽ പ്രസിഡൻറായി സി.പി.എമ്മിലെ ഡി.വിശ്വംഭരനും ,വൈസ് പ്രസിഡൻ്റായി കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ബിജോയ് കെ.പോളും

ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ പ്രസിഡൻറായി സി.പി.എമ്മിലെ ടി.എസ്‌.സുധീഷും വൈസ് പ്രസിഡൻ്റായി സി.പി.ഐ യിലെ ഷിൽജ സലീമും ഇന്നലെ സത്യ പ്രതിജ്ഞ ചെയ്തു.