അരൂർ:എൽ:ഡി.എഫിനു തുടർ ഭരണം ലഭിച്ച അരൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്വതന്ത്രയായി വിജയിച്ച അഡ്വ. രാഖി ആന്റണി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐയിലെ എം.പി.ബിജൂവാണ് വൈസ് പ്രസിഡന്റ്. തിരഞ്ഞെടുപ്പിൽ രണ്ടു പേരും 12 വോട്ടുകൾ വീതം നേടി. യു.ഡി.എഫിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്ര്രസിലെ ഉഷ അഗസ്റ്റിനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.കെ.മനോഹരനുമാണ് മത്സരിച്ചത്.ഇരുവരും 9 വോട്ടുകൾ വീതം നേടി. ബി.ജെ.പിയുടെ ഏക അംഗം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച എഴുപുന്ന പഞ്ചായത്തിൽ സി.പി.എമ്മിലെ ആർ.പ്രദീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ ഡോ.ശ്രീലേഖ അശോക് ആണ് വൈസ് പ്രസിഡന്റ്.