പൂച്ചാക്കൽ : എസ്.എൻ.ഡി.പി യോഗം 613-ാം നമ്പർ ശാഖയിലെ മാക്കേക്കടവ് ശ്രീ ഗൗരിനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന് ബൈജു ശാന്തി കൊടിയേറ്റി. ജനുവരി 4 ന് ആറാട്ടോടെ സമാപിക്കും. തന്ത്രിയുടെ നിർദ്ദേശാനുസരണമുള്ള വൈദിക ചടങ്ങുകളും വിശേഷാൽ പൂജകളും നടക്കും. ക്ഷേത്ര മേൽശാന്തി അഭിലാഷ് വൈദിക ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ 9 മുതൽ 11.30 വരേയും വൈകിട്ട് 5 മുതൽ 7.30 വരെയും ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി എം.കെ.പങ്കജാക്ഷൻ അറിയിച്ചു.