തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ സി.പി.ഐയിലെ പി.വത്സല പ്രസിഡന്റായും സി.പി.എമ്മിലെ പി.പി.പ്രതീഷ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ ആദ്യത്തെ രണ്ട് വർഷം സി.പി.ഐയ്ക്കും തുടർന്നുള്ള 3 വർഷം സി.പി.എമ്മിനുമാണ് പ്രസിഡൻറ് സ്ഥാനം. പി.വത്സലയ്ക്കു ശേഷം എം.ജി.രാജേശ്വരി പ്രസിഡന്റാവും.യു.ഡി.എഫിന് ഭൂരിപക്ഷമുള്ള തുറവൂർ പഞ്ചായത്തിൽ കോൺഗ്രസിലെ മോളി രാജേന്ദ്രൻ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്തു.വൈസ് പ്രസിഡന്റ് സി.ഒ.ജോർജിനെ തിരഞ്ഞെടുത്തു. വോട്ടെടുപ്പിൽ ഇരുവർക്കും 9 വോട്ടുകൾ വീതംം ലഭിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച എൽ.ഡി.എഫിലെ അനിത സോമന് സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുദർശന്റെ ഒരു വോട്ട് ഉൾപ്പടെ 8 വോട്ട് ലഭിച്ചു.എൽ.ഡി.എഫ് പിന്തുണയോടെ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സസരിച്ച സുദർശന് 8 വോട്ട് കിട്ടി. ഏക ബി.ജെ.പി.അംഗം എസ്.ജയസുധ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പട്ടണക്കാട് പഞ്ചായത്തിൽ കോൺഗ്രസിലെ സുജിത ദിലീപ് പ്രസിഡന്റായും എം.കെ.ജയപാൽ വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്തു.