ഹരിപ്പാട്: ചെറുതന ഗ്രാമ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ നടത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെ പരാതിയുമായി സി.പി.എം. നറുക്കെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമായി ആണെന്നാണ് പരാതി. നറുക്ക് വീണ ആളിനെ ഒഴിവാക്കി നറുക്ക് വീഴാത്ത ആളിനാണ് സ്ഥാനം നൽകിയത്. ഇതിനെതിരെയാണ് സിപിഎം നേതൃത്വം ഇലക്ഷൻ കമ്മീഷനു പരാതി നൽകിയത്. പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഇവിടെ നറുക്കെടുപ്പിലൂടെ യുഡിഎഫിനാണ് ലഭിച്ചിരിക്കുന്നത്.