photo

ചേർത്തല:കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വി.ജി.മോഹനനേയും വൈസ് പ്രസിഡന്റായി ബിജി അനിൽകുമാറിനേയും എതിരില്ലാതെ തിരഞ്ഞെടുത്തു.ഇരുവരും സി.പി.എം പ്രതിനിധികളാണ്.ആകെ 13 അംഗങ്ങളിൽ 12 പേരും എൽ.ഡി.എഫ് പ്രതിനിധികളാണ് വിജയിച്ചത്.യു.ഡി.എഫിന്റെ ഒരംഗം മാത്രമാണ് വിജയിച്ചത്.

സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ വി.ജി.മോഹനൻ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമാണ്.ജില്ലാ പഞ്ചായത്ത് മുൻ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും മാരാരിക്കുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

കഞ്ഞിക്കുഴി പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മത്സര രംഗത്തേയ്ക്ക് എത്തിയതാണ് ബിജി അനിൽകുമാർ.സി.പി.എം പാർട്ടി അംഗമായ ബിജി ജനാധിപത്യ മഹിളാ അസോസിയേഷൻ,എൻ.ആർ.ഇ.ജി,ബാലസംഘം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗമാണ്.