എടത്വാ: തകഴി ഗ്രാമ പഞ്ചായത്തിൽ എസ്.അജയകുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുൻപ്രസിഡന്റ് അംബിക ഷിബുവാണ് വൈസ് പ്രസിഡന്റ് . ഇരുവരും സിപിഎം പ്രതിനിധികളാണ്.
തലവടി പഞ്ചായത്ത് ഭരണം യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. സി.പി.എം പ്രതിനിധികളായ ഗായത്രിയെ പ്രസിഡന്റായും, ജോജി എബ്രഹാമിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എടത്വാ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ മറിയാമ്മ ജോർജ്ജാണ് പ്രസിഡന്റ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ജെയിൻ മാത്യുവിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.