nrn

ഹരിപ്പാട്: ഷാപ്പിനുള്ളിൽ മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമാരപുരം താമല്ലാക്കൽ സാനു ഭവനത്തിൽ സുരേന്ദ്രനെ (61) ആണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ പള്ളിപ്പാട് ആഞ്ഞിലിമൂട് പാലത്തിനു സമീപമുള്ള ഷാപ്പിനോട് ചേർന്നുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ശ്രീകുമാരി. മക്കൾ: സാനു, സഞ്ജു.