ആലപ്പുഴ: ജില്ലയിലെ പ്രധാന പരമ്പരാഗത വ്യവസായങ്ങളായ കയർ,മത്സ്യ മേഖലയ്ക്ക് പ്രത്യേക പാക്കേജുകൾ അനുവദിക്കണമെന്ന് മുഖ്യമന്തിക്ക് സമർപ്പിച്ച വികസന രേഖയിൽ സി.പി.ഐ ആവശ്യപ്പെട്ടു. 51 നിർദ്ദേശങ്ങളാണ് വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി,ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ,ജി.കൃഷ്ണ പ്രസാദ് എന്നിവർ ചേർന്നാണ് വികസനരേഖ സമർപ്പിച്ചത്.