s


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4465 ആയി. മൂന്ന്പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 412പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 516പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 52881പേർ രോഗ മുക്തരായി.

# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6988

# വിവിധ ആശുപത്രികളിലുള്ളവർ: 973

# ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 175

# 11 കേസുകൾ 7 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 11 കേസുകളിൽ 7 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 76 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 151 പേർക്കും എതിരെ നടപടി സ്വീകരിച്ചു.

#കണ്ടെയി​ൻമെന്റ് സോൺ

ചുനക്കര വാർഡ് എട്ടിൽ കെ.പി റോഡിന്റെ തെക്കുവശം, വാർഡ് ഒൻപത്, പുലിയൂർ വാർഡ് ഒന്നിൽ പാലച്ചുവട് കോളനി, പാലച്ചുവട് ജംഗ്ഷൻ മുതൽ അനീറ്റ ഹോട്ടൽ വരെയുള്ള റോഡിന് ഇരുവശവുമുള്ള പ്രദേശം എന്നി​വ കണ്ടെയി​ൻമെന്റ് സോണാക്കി​.