ph

കായംകുളം: എം സാന്റുമായി വന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് പരിക്കേറ്റ, സൈക്കിൽ യാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മിഥുനെ (36) കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ കരീലക്കുളങ്ങര എൽമെക്സ് ആശുപത്രിക്ക് മുൻവശം ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം. പെരുമ്പാവൂരിൽ നിന്ന് കായംകുളം ഭാഗത്തേക്ക് എം സാന്റ് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറിയുടെ രണ്ട് ടയറുകളാണ് ഊരി മാറിയത്.