മാവേലിക്കര: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആർ.രാജേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മണ്ഡലംതല അവലോകന യോഗം നടന്നു.

എല്ലാ സ്കൂളുകളും ഫയർഫോഴ്സ് അണു നശീകരണം നടത്താനും അടച്ചിട്ടിരുന്ന ക്ലാസ് മുറികൾ സൂക്ഷ്മമായി പരിശോധിച്ച് വൃത്തിയാക്കാനും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം നേടാനും യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പും പഞ്ചായത്ത്‌ അധികൃതരും സ്കൂളിൽ എത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സുരക്ഷ സംവിധാനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യും.