മുതുകുളം: ചിങ്ങോലി പഞ്ചായത്തിൽ കോൺഗ്രസിലെ സജിനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇവർ രണ്ടര വർഷം പ്രഡിഡന്റായി തുടരും. ശേഷിക്കുന്ന രണ്ടര വർഷം കോൺഗ്രസിലെ പത്മശ്രീ ശിവദാസൻ പ്രസിഡന്റാകും.
കോൺഗ്രസിലെ സുരേഷ്‌കുമാർ ആണ് ആദ്യ മൂന്നു വർഷം വൈസ് പ്രഡിഡന്റ്. രണ്ട് വർഷം കോൺഗ്രസിലെ അനീഷ് വൈസ് പ്രസിഡന്റാകും. പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് 7 വോട്ടും എൽ.ഡി.എഫിന് 6 വോട്ടും ലഭിച്ചു.