
തുറവൂർ: കൊവിഡ് ബാധിച്ചു ബാങ്ക് ജീവനക്കാരൻ മരിച്ചു. എസ്.ബി.ഐ അരൂർ ശാഖയിലെ ജീവനക്കാരൻ പട്ടണക്കാട് പഞ്ചായത്ത് 4-ാം വാർഡ് ആലുങ്കൽ കൃഷ്ണ നിവാസിൽ പ്രദീപ് (56) ആണ് മരിച്ചത്. 30 ന് രാത്രി 9 ന് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ ചേർത്തലയിലെ സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.ആശുപത്രിയിൽ എത്തിച്ച പ്പോൾ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് മാനദണ് ഡങ്ങൾ പാലിച്ചു മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഉമ. മക്കൾ: ശ്യാമ ,ശ്വേത .