
തുറവൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കോടംതുരുത്ത് പഞ്ചായത്ത് 11-ാം വാർഡിൽ കളത്തിതറ വീട്ടിൽ രജിമോൻ - സീമ ദമ്പതികളുടെ ഏക മകൻ അനന്തു (22) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. സഹോദരി:ആതിര.