
ന്യൂഡൽഹി: അയോദ്ധ്യയിലെ സരയൂ നദിയിലൂടെ രാമായണ ക്രൂയിസ് സർവീസ് തുടങ്ങുന്നു. എയർ കണ്ടീഷൻ ചെയ്ത 80 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ബോട്ടിൽ സരയൂ തീരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം തുളസീദാസ് രചിച്ച രാമചരിത മാനസിനെ ആധാരമാക്കിയുള്ള ചലച്ചിത്രവും കാണാം. ഒന്നരമണിക്കൂറിൽ ഏകദേശം 15 കിലോമീറ്റർ ദൂരമാണ് യാത്ര.
ക്രൂയിസിൽ ആഡംബര വിനോദസഞ്ചാര സൗകര്യങ്ങളും ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കും. കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ക്രൂയിസ് സർവീസ് പദ്ധതി അവലോകനം ചെയ്‌തു.