covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 1.38 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണം 482. രോഗമുക്തർ 41,985.

മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച 4930, ആന്ധ്രയിൽ 685, ഡൽഹിയിൽ 4006, ഒഡിഷയിൽ 378, രാജസ്ഥാൻ 2347, തെലങ്കാനയിൽ 502 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 86 പേർ കൂടി മരിച്ചതോടെ ആകെ മരണം 9,260 ആയി.
 ഡൽഹിക്ക് പിന്നാലെ ഗുജറാത്തും ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 1,500 ൽ നിന്ന് 800 രൂപയായി കുറച്ചു.