farmer

ന്യൂഡൽഹി: ഡൽഹിയെ പിടിച്ചുകെട്ടിയ കർഷക പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോൾ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ 'കയ്യേറിയിരിക്കുകയാണ്' സ്ത്രീകൾ.

ലക്ഷക്കണക്കിന് കർഷകരാണ് സമരത്തിന് രാജ്യതലസ്ഥനാത്ത് തമ്പടിച്ചിരിക്കുമ്പോൾ ആരാണ് വയലുകളിലിറങ്ങി വിതയ്ക്കുകയും കൊയ്യുകയും ചെയ്യുക. സമരത്തിന്റെ പേരിൽ കൃഷി ഉപേക്ഷിക്കാനാകുമോ?.

ഉത്തരം സമരക്കാരുടെ വീടുകളിലെ സ്ത്രീകൾ നൽകും. 'വീട്ടിലെ പുരുഷൻമാരെല്ലാം സമരത്തിന് പോയി. ഞങ്ങൾക്ക് ഭൂമിയും വിളകളും സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങൾ വയലുകളിൽ ഇറങ്ങിയിരിക്കുകയാണ്.'- മീററ്റിൽ കൂട്ടമായി വയലുകളിൽ ഇറങ്ങിയ സ്ത്രീകളിലൊരാൾ പറഞ്ഞു. സമരം അവസാനിപ്പിക്കാനായി സർക്കാർ കഴിഞ്ഞദിവസം ചർച്ച നടത്തിയെങ്കിലും കർഷകർ അയഞ്ഞ മട്ടില്ല. പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. രാജ്യം മുഴുവൻ പ്രതിഷേധം വ്യാപിപ്പിക്കാൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റ ഭാഗമായി നാളെ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും.