
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമായി അലോപതി മാതൃകയിൽ ആയുർവേദ, യോഗ, പ്രകൃതി ചികിത്സയ്‌ക്ക് ഡേകെയർ തെറാപ്പി കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ആയുർവേദ, യോഗ, പ്രകൃതി ചികിത്സ നൽകുന്ന സ്വകാര്യ ഡേകെയർ കേന്ദ്രങ്ങളെയും ഉടൻ കേന്ദ്രസർക്കാർ ആരോഗ്യ പദ്ധതിക്ക് (സി,ജി.എച്ച്.എസ്) കീഴിൽ ഉൾപ്പെടുത്തും.
ഒരു വർഷം ഡൽഹിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. അംഗീകൃത ആയുഷ് വിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ സംവിധാനങ്ങൾ ആയുഷ് ഡേ കെയർ കേന്ദ്രങ്ങളിലുണ്ടാകും. എന്നാൽ കിടത്തി ചികിത്സയുണ്ടാകില്ല.