sc

ന്യൂഡൽഹി :പലപ്രാവശ്യം തള്ളിയ ഹർജിയുമായി വീണ്ടുമെത്തിയ ഹർജിക്കാരന് ഒരു ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി. വീണ്ടും എങ്ങനെ ഈ ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടുവെന്ന് രജിസ്ട്രാറോട് വിശദീകരണം തേടുകയും ചെയ്തു ജസ്റ്റിസ് റോഹിംഗ്ടൺ അദ്ധ്യക്ഷനായ ബെഞ്ച്. ഹർജിയെയും ഹർജിക്കാരനെയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഹർജിക്കാരന് ഒരു ലക്ഷം പിഴയും വിധിച്ചു. എട്ടാഴ്ചയ്ക്കുള്ളിൽ പിഴ ഒടുക്കണം. ആദ്യം സമ‌ർപ്പിച്ച റിവ്യൂ ഹർജിയും തുടർന്ന് റിട്ട് ഹർജിയുംകോടതി അലക്ഷ്യ ഹർജിയും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹർജിയെത്തിയത്.