
ന്യൂഡൽഹി :കൃഷ്ണന്റെ പേരിൽ ആയിരകണക്കിന് മരം മുറിക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. മധുരയിലെ കൃഷ്ണ ഗോവർദ്ധൻ റോഡ് പദ്ധതിയുടെ ഭാഗമായി മരം മുറിക്കാൻ അനുമതി ആവശ്യപ്പെട്ട് യു.പി. പി.ഡബ്ലിയു.ഡിയും യു.പി. ബ്രിഡ്ജ് കോർപ്പറേഷനും ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ പരാമർശം. മരം മുറിക്കുന്നതിന് പകരം അൽപ്പം വളഞ്ഞ് റോഡ് നിർമ്മിച്ചാലെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. മരങ്ങളുടെ വില കണക്കാക്കുന്നത് തടയുടെ വലിപ്പം നോക്കിയല്ല, മറിച്ച് അത് നമുക്ക് നൽകുന്ന ജീവവായുവിന്റെ അളവ് നോക്കിയാകണമെന്നും കോടതി നിരീക്ഷിച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.