
ന്യൂഡൽഹി: കൊവിഡ് വാക്‌സിന് ഐ.സി.എം.ആർ അനുമതി ലഭിച്ചാൽ പഞ്ചാബിൽ ആദ്യ ഡോസ് താൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
കേന്ദ്രനയത്തിനനുസൃതമായി പഞ്ചാബിലും ആരോഗ്യപ്രവർത്തകർ, മുന്നണിപോരാളികൾ, 50 വയസിന് മുകളിലുള്ളവർ തുടങ്ങിയവർക്കായിരിക്കും വാക്‌സിൻ നൽകുന്നതിൽ മുൻഗണന. സർക്കാർ, സ്വകാര്യ മേഖലകളിലെ 1.25 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകും. പഞ്ചാബിലാകെ മുൻഗണനാവിഭാഗങ്ങളിലായി 3 കോടി പേരെ കണ്ടെത്തി.