
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതിയായ ജനപ്രതിനിധികളെ ആജീവനാന്തകാലം വിലക്കണമെന്ന ഹർജി സുപ്രീംകോടതിയിൽ എതിർത്ത് കേന്ദ്ര സർക്കാർ. 2017ൽ ബി.ജെ.പി. നേതാവ് അശ്വനി ഉപാദ്ധ്യായ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.