ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ പരീക്ഷാ ഒരുക്കങ്ങൾക്കായി സ്‌കൂളുകൾ ഭാഗികമായെങ്കിലും തുറക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ച് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സി.ഐ.എസ്.സി.ഇ).
പ്രാക്ടിക്കൽ, പ്രോജക്ട്, സംശയ നിവാരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ജനുവരി നാല് മുതലെങ്കിലും സ്‌കൂളുകൾ തുറക്കണം. അഫിലിയേറ്റ് ചെയ്ത സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നും സി.ഐ.എസ്.സി.ഇ വ്യക്തമാക്കി.